വാളയാറിനു സമീപം ബൈക്കപകടത്തില്‍ രണ്ടു കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു

203

പാലക്കാട് • വാളയാറിനു സമീപം തമിഴ്നാട് അതിര്‍ത്തി ചാവടിയില്‍ ഇന്നു പുലര്‍ച്ചെ മൂന്നിനുണ്ടായ ബൈക്കപകടത്തില്‍ രണ്ടു കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. കൊല്ലം ചവറ സ്വദേശികളായ സച്ചുകൃഷ്ണന്‍ (19), അരുണ്‍ (19) എന്നിവരാണു മരിച്ചത്. സച്ചുവിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലും അരുണിന്റെത് തൃശൂര്‍ മെഡിക്കല്‍ കോളജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവരുടെ ബന്ധുക്കളടക്കമുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍ ഊട്ടിയിലേക്കു വിനോദയാത്ര പോയിരുന്നു. ഈ വാഹനത്തോടൊപ്പം ബൈക്കില്‍ പോകുമ്ബോഴായിരുന്നു അപകടമെന്നാണു വിവരം. തമിഴ്നാട് പൊലീസ് എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പോസ്റ്റുമോര്‍ട്ടം നടത്താനാകൂ.

NO COMMENTS

LEAVE A REPLY