ചാലക്കുടി: സ്വകാര്യ ബസ്സ് ലോറിയിടിച്ച് ഒരാള്‍ മരിച്ചു. ബസ് ഡ്രൈവര്‍ പാലക്കാട് സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. ദേശീയപാതയില്‍ ചാലക്കുടി പോട്ടയില്‍ വച്ചാണ് അപകടം. 25 യാത്രക്കാര്‍ക്ക് പരിക്കേറ്റു.പുലര്‍ച്ചെ 2.30ഓടെയാണ്‌അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാംഗ്ലൂര്‍ക്ക് യാത്രചെയ്യുകയായിരുന്ന കല്ലട ബസ്സാണ് അപകടത്തില്‍പെട്ടത്.