ഇന്തോനേഷ്യയില്‍ നടന്ന പ്രസിഡന്റ് ഇലക്ഷനില്‍ നിലവിലെ പ്രസിഡന്റ് ജോകോ വിദോദെ തന്നെ വിജയിക്കാന്‍ സാധ്യത

189

ഇന്തോനേഷ്യ: ജോകോ വിദോദെ 55 ശതമാനത്തിലധികം വോട്ടുകള്‍ നേടി വിജയത്തിലെത്തുമെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. പ്രബാവോയേക്കാള്‍ 10 ശതമാനത്തിലധികം വോട്ട് നേടുമെന്നും വിലയിരുത്തലുണ്ട്. അടുത്ത മാസമാണ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകുക.

12 സര്‍വേകള്‍ 54.5 ശതമാനം വോട്ട് തനിക്ക് ലഭിക്കുമെന്ന് പറയുന്നുണ്ടെന്നും, താന്‍ ജയിച്ചതായി പ്രഖ്യാപിക്കുന്നുവെന്നുമാണ് ജോക്കോ പറയുന്നത്. എന്നാല്‍ രാജ്യത്തുടനീളം വോട്ടിങ്ങില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രബാവോ സുബിയന്തോ ആരോപിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം രാഷ്ട്രമാണ് ഇന്തോനേഷ്യ. രാജ്യത്ത് 19.2 കോടിയിലധികം വോട്ടര്‍മാരാണുള്ളത്. ഇന്തോനേഷ്യയില്‍ ആദ്യമായാണ് പ്രസിഡന്റ്, നിയമസഭ അംഗങ്ങള്‍, പ്രാദേശിക ജനപ്രതിനിധികളെയും തെരഞ്ഞെടുക്കാനായി ഒറ്റ തെരഞ്ഞെടുപ്പ് നടക്കുന്നത്.

NO COMMENTS