തിരുവനന്തപുരം :റേഡിയോ ജോക്കി രാജേഷ് വധ ക്കേസില്‍ രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവർക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും. കൂടാതെ ആയുധം കൈവശം വെച്ചതിന് പത്ത് വർഷം കഠിനതടവും.
2018 മാര്‍ച്ച് 27നാണ് കേസിന് ആധാരമായ സംഭവം. കിളിമാനൂര്‍ മടവൂരിലെ സ്വന്തം റെക്കോഡിംഗ് സ്റ്റുഡി യോക്കുള്ളില്‍ വച്ച് പുലര്‍ച്ചെയാണ് രാജേഷ് കൊല്ല പ്പെട്ടത്. മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘം സ്റ്റുഡിയോയില്‍ അതിക്രമിച്ച് കയറി രാജേഷിനെ വെട്ടിക്കൊല്ലുകയായിരുന്നു.
പ്രതികൾ കുറ്റക്കാരാണെന്ന് തിരുവനന്തപുരം ഒന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ഒന്നാംപ്രതി അബ്ദുൽ സത്താറിനെ ഇതുവരെ പിടി കൂടാൻ കഴിഞ്ഞില്ല. എന്നാൽ ഇയാൾ ഖത്തറിൽ ഉണ്ടെന്നാണ് വിവരം. ഇയാൾക്കെതിരെ ലൂക്കോട്ട് നോട്ടീസ് പുറപ്പെടുവിച്ചത് കാരണം ഇയാൾക്ക് ഖത്തറിൽ യാത്ര ചെയ്യുവാൻ കഴിയില്ല എന്നും ഇയാളെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ ചെയ്തു വരുന്നതുമായാണ് റിപ്പോർട്ടുകൾ