കൊച്ചി: ചേന്ദമംഗലം പേരെപ്പാടത്ത് ദമ്പതികളെയും മകളെയും വീട്ടിൽക്കയറി ഇരുമ്പു വടികൊണ്ട് തലയ്ക്കടിച്ചു കൊന്നു കേസിൽ പ്രതി ചേന്ദമംഗലം കണിയാപറമ്പിൽ ഋതു (28)വിനെ രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തു.
വ്യാഴം വൈകിട്ട് ആറിന് വിനീഷയുടെയും ജിതിൻ്റെയും മക്കളായ ആറാംക്ലാസുകാരി ആരാധിക, ഒന്നാംക്ലാസ് വിദ്യാർഥിനി അവിനി എന്നിവരുടെ കൺമുന്നിലായിരുന്നു കൊലപാതകം. സംഭവം അറിഞ്ഞെത്തിയ ജിതിന്റെ സുഹൃത്തുക്കളാണ് നാലുപേരെയും ആശുപത്രിയിലെത്തിച്ചത്. മോഷണക്കേസ് ഉൾപ്പെടെ മൂന്നു കേസിൽ പ്രതിയാണ് ഋതുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ലഹരിക്ക് അടിമയാണെന്നും സൂചനയുണ്ട്.
പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതക ത്തിനു ഉപയോഗിച്ച ഇരുമ്പുവടിയും രണ്ട് കത്തിയും വീട്ടിൽനിന്ന് കണ്ടെടുത്തു