വായനക്കാരുടെ മനസ് തൊട്ട എഴുത്തുകാരിയായിരുന്നു അഷിത – മുഖ്യമന്ത്രി പിണറായി വിജയന്‍

165

തിരുവനന്തപുരം: എഴുത്തുകാരി അഷിതയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വായനക്കാരുടെ മനസ് തൊട്ട എഴുത്തുകാരിയായിരുന്നു അഷിതയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ലിംഗ സമത്വത്തിന് വേണ്ടി തന്‍റെ കഥകള്‍ ഉപയോഗിച്ച എഴുത്തുകാരിയായിരുന്നു അഷിത. സ്ത്രീകള്‍ക്കെതിരേ പൊതു ഇടങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളെ അവര്‍ രചനകളിലൂടെ പ്രതിരോധിച്ചു. മലയാള സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് അഷിതയുടെ മരണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

NO COMMENTS