ജ്ഞാനപീഠ പുരസ്‌കാരത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് അക്കിത്തം അച്യുതന്‍ നമ്പൂതിരി.

130

തിരുവനന്തപുരം : പുരസ്‌കാരം ലഭിക്കാന്‍ വൈകിപ്പോയി എന്ന് എല്ലാവര്‍ക്കും തോന്നിയതുപോലെ തനിക്കും തോന്നി യിരുന്നു എന്നാണ് പുരസ്‌കാരം വൈകിയോ എന്ന ചോദ്യത്തോട് പുരസ്‌ക്കാരനേട്ടത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് അക്കിത്തം അച്യുതന്‍ നമ്ബൂതിരി. പ്രതികരിച്ചത്. എന്നാൽ ജ്ഞാനപീഠ പുരസ്‌കാരത്തില്‍ ഏറെ സന്തോഷമുണ്ടെന്നും അംഗീകാരം നിറഞ്ഞ സംതൃപ്തിയോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ സംസ്‌കാരവുമായി ബന്ധപ്പെട്ട സാഹിത്യവഴിയാണ് തന്റേത്. ഞാന്‍ എഴുതിയതെല്ലാം ശരിയാണ് എന്ന് അഭിപ്രായമില്ലെന്നും എഴുതിയതിലെ തെറ്റുകള്‍ പൊറുക്കണമെന്നും അക്കിത്തം പ്രതികരിച്ചു.

വലിയ കവികളായിരുന്നു ഇടശ്ശേരിയും വി.ടിയും അടക്കമുള്ളവര്‍. സമകാലികരും ഒരുപാട് പേരുണ്ടായിരുന്നു. അവര്‍ക്കെല്ലാം പുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നു. ഒരു പക്ഷേ ആയുസ് നീണ്ടു പോയതിനാലാവാം അംഗീകാരം ലഭിച്ചത്. – അദ്ദഹം പറഞ്ഞു. കവിതകള്‍ക്ക് ശക്തി പകര്‍ന്നത് ഭാര്യ ശ്രീദേവി അന്തര്‍ജനമാണ്. അവര്‍ ഇല്ല എന്നത് ദുഃഖകരമാണ്. എങ്കിലും പുരസ്‌കാരം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS