മാനന്തവാടി ∙ വയനാട് മാനന്തവാടി പുളിഞ്ഞാലില്‍ വിവാഹഭ്യർത്ഥന നിരസിച്ച യുവതിക്കുനേരെ ആസിഡ് ആക്രമണം. തടയാൻ ശ്രമിച്ച പിതാവിനും പൊളലേറ്റു. ഇന്നലെ രാത്രി പത്തുമണിക്കാണ് ആക്രമണമുണ്ടായത്. ഇരുവരെയും മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും തുടർചികിൽസയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയ കോഴിക്കോട് പൂതംപാറ സ്വദേശി മെൽബിൻ ഇന്നലെ രാത്രിതന്നെ മാനന്തവാടി പൊലീസിൽ കീഴടങ്ങിയിരുന്നു.