ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ജഹന്ഗിപുരി പ്രദേശത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ അയല്‍വാസി ആസിഡ് ആക്രമണത്തിന് ഇരയാക്കി. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയും കുടുംബവും പോലീസില്‍ പരാതി നല്‍കിയതില്‍ അരിശംപൂണ്ടാണ് ഇയാള്‍ ഈ കടുംകൈ ചെയ്തത്.
സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്ത് അയല്‍വാസിയായ യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചു. ശല്യം തുടര്‍ന്നതോടെ ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയും കുടുംബവും പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ ജാമ്യത്തിലിറങ്ങി. തനിക്കെതിരെ കേസ് നല്‍കിയതിന് പെണ്‍കുട്ടിയുടെ അടുത്ത് എത്തി ഇയാള്‍ ആസിഡ് ആക്രമണം നടത്തുകയായിരുന്നു.