ഭര്‍ത്തൃഗൃഹത്തിലേക്കു മടങ്ങാന്‍ വിസമ്മതിച്ച യുവതിയുടെ ദേഹത്തു ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

220

ന്യൂഡല്‍ഹി• ഭര്‍ത്തൃഗൃഹത്തിലേക്കു മടങ്ങാന്‍ വിസമ്മതിച്ച യുവതിയുടെ ദേഹത്തു ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. ആക്രമണത്തിനിരയായ അമന്‍പ്രീത് കൗറിനു പുറമേ, ഒപ്പമുണ്ടായിരുന്ന പത്തുവയസ്സുകാരി സഹോദരിക്കും പൊള്ളലേറ്റു.
പ്രതി പ്രദീപ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദീപുമായി പിണങ്ങി അമന്‍ വീടുവിട്ടതാണു പ്രകോപനമായതെന്നു പൊലീസ് പറഞ്ഞു. മുഖത്തും കഴുത്തിലും വയറ്റിലും അമന്‍പ്രീതിനു ഗുരുതര പൊള്ളലേറ്റു.

NO COMMENTS

LEAVE A REPLY