വിവാഹത്തിന് വിസമ്മതിച്ച കാമുകന്റെ മുഖത്ത് യുവതി ആസിഡൊഴിച്ചു

297

ബെംഗളൂരു: വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകന്റെ മുഖത്ത് യുവതി ആസിഡൊഴിച്ചു. കര്‍ണാടകയിലെ വിജയനഗറിലാണ് സംഭവം. സമീപത്തെ വിക്രം ആശുപത്രിയിലെ നഴ്സായ ലിഡിയയാണ് കാമുകനായ ജയകുമാറിന്റെ മുഖത്ത് ആസിഡൊഴിച്ചത്. വസ്ത്രവ്യാപാരിയായ ജയകുമാറും ലിഡിയയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇയാള്‍ മറ്റൊരു വിവാഹത്തിന് ശ്രമിച്ചതാണ് പ്രപകോപനത്തിന് കാരണം. ആസിഡാക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ജയകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാല് വര്‍ഷങ്ങളോളം ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ വിവാഹം കഴിക്കണമെന്ന ആവശ്യം ജയകുമാര്‍ മുഖവിലക്കെടുത്തിരുന്നുമില്ലെന്നും പോലീസ് പറയുന്നു. തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കിയിരുന്നതാണെന്നും എന്നാല്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ജയകുമാര്‍ ശ്രമിക്കുന്നുവെന്ന് അറിഞ്ഞ ലിഡിയ ഇയാള്‍ക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ലിഡിയ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

NO COMMENTS

LEAVE A REPLY