ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം ; മകൻ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ

39

കാസർകോട് : ഐസ്ക്രീം എന്ന വ്യാജേന ബോള്‍ ഐസ്ക്രീമില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞ ഭർത്താവ് സുരേന്ദ്ര നാഥിന്റെ ആക്രമണത്തില്‍ പൊള്ളലേറ്റത് മകൻ പിവി സിദ്ധുനാഥി (20) ന് .വെള്ളിയാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് ചിറ്റാരി ക്കല്‍ കമ്ബല്ലൂരിലാണ് സംഭവം.

സുരേന്ദ്രനാഥ് ഭാര്യക്ക് നേരെയാണ് ആസിഡ് ആക്രമണം നടത്താൻ ഉദ്ദേശിച്ചതെന്ന് പൊലീസ് പറയുന്നു. ഐസ്ക്രീം എന്ന വ്യാജേന ബോള്‍ ഐസ്ക്രീമില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. ഭാര്യ ഓടിരക്ഷപ്പെട്ടു. പിന്നാലെ ഓടിയപ്പോ ഴാണ് പ്രതി എറിഞ്ഞ ഐസ്ക്രീം ആസിഡ് സിദ്ധുനാഥിന്റെ മേല്‍ വീണത്. പുറത്തടക്കം ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

മുമ്ബ് ഭാര്യയെ പ്രതി മദ്യക്കുപ്പി പൊട്ടിച്ച്‌ കുത്തിപ്പരിക്കേല്‍പിച്ചിരുന്നു. ഇതുസംബന്ധിച്ച്‌ പയ്യന്നൂർ പൊലീസില്‍ പരാതി നല്‍കിയ വിരോധമാണ് ആസിഡാക്രമണത്തിന് കാരണമെന്നും പൊലീസ് പറയുന്നു.ചിറ്റാരിക്കല്‍ കമ്ബല്ലൂരിലെ പി വി സുരേന്ദ്രനാഥിനെതിരെ (49) ചിറ്റാരിക്കല്‍ പൊലീസ് ഗുരുതരമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

NO COMMENTS

LEAVE A REPLY