കോഴിക്കോട്: കാരശേരി ആനയാംകുന്നില്‍ യുവതിയുടെ ദേഹത്ത് ആസിഡൊഴിച്ച ശേഷം കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കീഴടങ്ങി. യുവതിയുടെ മുന്‍ ഭര്‍ത്താവ് മാവൂര്‍ തെങ്ങിലക്കടവ് സ്വദേശി സുഭാഷാണ് താമരശേരി കോടതിയില്‍ കീഴടങ്ങിയത്.
സ്വന്തം വീട്ടുകാര്‍ പോലും അറിയാതെയാണ് വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തി കൃത്യം നടത്തിയത്. ആസൂത്രിതമായി നടത്തിയ ഈ കൊലപാതക ശ്രമത്തില്‍ നിന്ന് കഷ്ടിച്ചാണ് യുവതി രക്ഷപെട്ടത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച്ച വൈകുന്നേരം ആറോടെ ആനയാത്ത് ക്ഷേത്രത്തിനടുത്ത കോളനി പരിസരത്തുവച്ചാണ് യുവതി ആക്രമണത്തിന് ഇരയായത്. ഗോതമ്ബ് റോഡിലെ സ്വകാര്യ ഹോമിയോ ക്ലിനിക്കില്‍ റിസപ്ഷനിസ്റ്റായ സ്വപ്ന (31) ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വിജനമായ സ്ഥലത്ത് കാട്ടില്‍ ഒളിച്ചിരുന്ന അക്രമി യുവതിയുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയും തുടര്‍ന്ന് കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.