ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി.

133

തൃശൂർ : ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസിന് മോട്ടോർ വാഹന വകുപ്പ് ഒരു മാസത്തേക്ക് മരവിപ്പിച്ചു. കെഎസ്ആർടിസി നോർത്ത് പറവൂർ ഡിപ്പോയിലെ ഡ്രൈവർ ചെറായി കോൽപുറത്ത് കെ ടി ഷാനിലിന്റെ ലൈസൻസാണ് തൃശൂർ ആർടിഒ ആർ രാജീവ് മരവിപ്പിച്ചത്.

നോർത്ത് പറവൂരിൽ നിന്ന് കോഴിക്കോട്ടുളള യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിലെ ഡ്രൈവർ ഷാനിൽ ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ ബസിലെ തന്നെ യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തി തൃശൂർ എൻഫോഴ്‌സമെന്റ് ആർടിഒ ഷാജി മാധവന് വാട്‌സ്പ്പിൽ അയ്ച്ച് നൽക്കുകയായിരുന്നു. തുടർന്നുളള അന്വേഷണത്തി ലാണ് ബസ് ഓടിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞത്. കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെ തുടർന്ന് ഷാനിൽ ആർടിഒ മുമ്പാകെ ഹാജാരാവുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.

ലൈസൻസ് മരവിപ്പിച്ചത് കൂടാതെ മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുളള എടപ്പാൾ ഐഡിടിആറിൽ ഒരു ദിവസത്തെ ബോധവൽക്കരണ ക്ലാസ്സിനും അയച്ചു. നിയമലംഘനങ്ങൾ തടയുന്നതിനായി പരിശോധന ശക്തമാക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഷാജി മാധവൻ അറിയിച്ചു. നിയമലംഘനങ്ങൾ സംബന്ധിച്ച പരാതികൾ 9946100100 എന്ന വാട്‌സ്പ്പ് നമ്പറിൽ അറിയിക്കാവുന്നതാണ്.

NO COMMENTS