രജിസ്റ്റർ ചെയ്യാത്ത ക്ലിനിക്കൽ സ്ഥാപനങ്ങൾക്കെതിരേ നടപടി

9

2018ലെ കേരള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്ട്രേഷനും നിയന്ത്രണവും) ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ ജില്ലാ രജിസ്റ്ററിങ് അതോറിറ്റികൾ ശിക്ഷാ നടപടി സ്വീകരിക്കും. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കും. കേരളത്തിലെ എല്ലാ ചികിത്സാ വിഭാഗങ്ങളിലുമുള്ള ആശുപത്രികൾ, ലബോറട്ടറികൾ, സ്കാനിംഗ് കേന്ദ്രങ്ങൾ എന്നിവയെല്ലാം രജിസ്റ്റർ ചെയ്യണം. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

NO COMMENTS

LEAVE A REPLY