നടി ശ്രീലേഖ മിത്രയുടെ ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ് ; മന്ത്രി

69

ബംഗാളി നടി  ശ്രീലേഖ മിത്രയുടെ ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പെന്ന് മന്ത്രി സജി ചെറിയാൻ. ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ രഞ്ജിത്തിൽ നിന്ന്‌ മോശം അനുഭവമുണ്ടായെന്നും അണിയറ പ്രവർത്തകർക്കായി നടത്തിയ പാർട്ടിക്കിടെ രഞ്ജിത്ത്‌ തന്നോട്‌ മുറിയിലേക്ക്‌ വരാൻ ആവശ്യപ്പെട്ടുവെന്നും  സിനിമയെ ക്കുറിച്ച്‌ ചർച്ച ചെയ്യാനെന്ന്‌ കരുതി എത്തിയ തന്നോട്‌ രഞ്ജിത്ത്‌ മോശമായി പെരുമാറിയെന്നും നടി ശ്രീലേഖ മിത്ര പറയുന്നു .

എന്നാൽ ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികൾ മറ്റു ഭാഷകളിലും വേണമെന്നും ഒരു രാത്രി മുഴുവൻ  ഹോട്ടലിൽ പേടിച്ച്‌ കഴിയേണ്ടി വന്നെന്നും നടി പറയുന്നു. അതിക്രമം നേരിട്ടവർ പരാതിയുമായി മുന്നോട്ടുവരണം. കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം. തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ലെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

NO COMMENTS

LEAVE A REPLY