നഗരം മുഴുവൻ വെള്ളം കുടി മുട്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം ; വി കെ പ്രശാന്ത്

42

നേമത്ത് ഭാഗത്ത് പണി നടക്കുമ്പോൾ നഗരം മുഴുവൻ വെള്ളം കുടി മുട്ടിക്കേണ്ട ആവശ്യമില്ലയെന്നും തിരുവനന്തപുരത്ത് ജല വിതരണം ഒരു പ്രത്യേക രീതിയിൽ കൈകാര്യം ചെയ്യേണ്ട ഒന്നാണെന്നും അനുഭവ സമ്പത്തില്ലാത്ത ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തു കുളമാക്കിയതാണ് എന്ന് പറയുന്നതിൽ എനിക്ക് മടിയില്ലയെന്നും വീഴ്ചകൾ വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണ മെന്നും വി കെ പ്രശാന്ത് എം എൽ എ .

വാൽവ് അഡ്ജസ്റ്റ് മെൻറ് ലോഡ് നേമത്ത് പണി നടത്തുന്നതിന് അരുവിക്കരയിലെ കരയിലെ പമ്പിങ് നിർത്തിവയ്ക്കേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നുവെന്നും ഇക്കാര്യം പരിശോധിണമെന്നും അരുവിക്കരയെ മാത്രം ആശ്രയിച്ചാണ് തിരുവനന്തപുരം നഗരത്തി ന്റെ ജലവിതരണം ക്രമീകരിച്ചിരിക്കുന്നതെന്നും പല സന്ദർഭങ്ങളിലും ഞാൻ അത് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും എം എൽ എ പരാതിയിൽ ഉന്നയിക്കുന്നു .

വേൾഡ് ബാങ്ക് അനുവദിച്ചിട്ടുള്ള 2000 കോടി യുടെ പദ്ധതിയിൽ നിന്നും തിരുവനന്തപുര ത്തെ ഒഴിവാക്കി .നെയ്യാറിൽ നിന്നും മറ്റും വെള്ളം എത്തിക്കുന്നതിനുള്ള പദ്ധതികളും ഇപ്പോൾ ആലോചിക്കേണ്ട സമയമാണെന്നും അദ്ദേഹം പറയുന്നു .ജലവിതരണം എങ്ങനെ നടത്തണം എന്നതിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വാട്ടർ അതോറിറ്റിയിലുള്ളപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായി പഠിക്കുകയും മനസ്സി ലാക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലായിരുന്നു.

വാട്ടർ ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായി ജനങ്ങളുടെ മൊബൈലുകളിൽ മെസേജുകൾ വരാറുണ്ട് അതേ സംവി ധാനം ഉപയോഗിച്ചുകൊണ്ട് കൃത്യമായി ജലവിതരണം മുടങ്ങുമെന്ന് അറിയികാത്തത് എന്തുകൊണ്ടാണ് . ജനങ്ങൾക്ക് കൃത്യമായ മുൻകരുതലു കൾ എടുക്കേണ്ട സമയം അനുവദിച്ചിട്ടില്ല. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള കൃത്യമായ വീഴ്ചയാണ്.എം എൽ എ പറയുന്നു .

ഇപ്പോൾ സംഭവിച്ചത് നഗരത്തിനകത്ത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. ബോധപൂർ വ്വമായ ഇടപെടലും വീഴ്ചയുമാണ് ഉദ്യോ ഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഇത് ഭാവിയിൽ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളും മറ്റ് നടപടിക്രമങ്ങളുമാണ് വേണ്ടത്.

നഗരത്തിൽ ജലവിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത് . കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് ഇന്ന് രേഖാമൂലം പരാതി നൽകുവാനാണ് തീരുമാനം

NO COMMENTS

LEAVE A REPLY