കോവിഡ് ചികിത്‌സ ചെലവ് ക്രമീകരിക്കാൻ നടപടി – മുഖ്യമന്ത്രി

12

തിരുവനന്തപുരം : സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്‌സാ ചെലവ് ക്രമീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. ഈടാക്കേണ്ട തുക സംബന്ധിച്ച് സംസ്ഥാനതലത്തിൽ ധാരണയുണ്ടാക്കും.

2300 രൂപ മുതൽ 20,000 രൂപ വരെ പ്രതിദിന ചികിത്‌സാ ചെലവ് ഈടാക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് ക്രമീകരിക്കാൻ ജില്ലാ ഭരണാധികാരികൾ ഇടപെടണം. സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ശനിയാഴ്ച നടക്കുന്ന യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആശുപത്രികളിൽ ജീവനക്കാരുടെ കുറവുണ്ടെങ്കിൽ അടിയന്തരമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS