അതിഥിത്തൊഴിലാളികളെ ഇറക്കിവിട്ടാല്‍ നടപടി – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

84

ലോക്ക് ഡൗണ്‍ കഴിയുന്നതുവരേക്കും അതിഥിത്തൊഴിലാളികളെ വീട്ടില്‍ നിന്നും ഇറക്കിവിടുന്ന വിട്ടുമസ്ഥര്‍ക്കെതിരേ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതിഥി ത്തൊഴിലാളി കള്‍ക്ക് സ്വയം പാചകം ചെയ്യണമെങ്കില്‍ അതിനാവശ്യമായ വസ്തുക്കള്‍ സമൂഹ അടുക്കളവഴി വിതരണം ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കൊറോണ വൈറസ് രോഗപ്പകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജില്ലയിലെ അതിഥിത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവലോകനം ചെയ്ത യോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദേശം. അതിഥിത്തൊഴിലാളികള്‍ക്ക് ചപ്പാത്തി, സബ്ജി പോലുള്ള ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ ആയിരിക്കണം സമൂഹഅടുക്കളവഴി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ അതിഥിത്തൊഴിലാളികള്‍ കൂട്ടംകൂടി വസിക്കുന്ന സ്ഥലങ്ങളില്‍ നിന്നും അവരെ വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ശുചീകരണ സാമഗ്രികളും ലഭ്യമാക്കും.
അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് വി.ആർ.വിനോദ്, റൂറല്‍ എസ്പി ബി.അശോക്, അസിസ്റ്റന്റ് കളക്ടര്‍ അനുകുമാരി തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ കളക്ടറേറ്റിൽ ചേർന്ന യോഗത്തില്‍ പങ്കെടുത്തു.

NO COMMENTS