തിരുവനന്തപുരം: നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട് (48) മുങ്ങി മരിച്ചു. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ ആരാധരുടെ ആരാധനാപാത്രമായി മാറിയ തൊടുപുഴ മലങ്കര ഡാമിലാണ് അപകടമുണ്ടായത്. ഡാമില്‍ കുളിക്കാനിറങ്ങി യതിനിടെ കയത്തില്‍ അകപ്പെടുകയായിരുന്നു എന്നാണ് വിവരം. ആറ് മണിയോടടുത്തായിരുന്നു സംഭവം.
ജോജു ജോര്‍ജ്ജ് നായകനായ സിനിമയുടെ ഷൂട്ടിങ്ങിനായാണ് അനില്‍ ഇവിടേയ്ക്ക് എത്തിയത്. സിനിമയുടെ ഷൂട്ടിങ് ഇടവേളയ്ക്കിടയില്‍ തൊട്ടടുത്തുള്ള ഡാമില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഈ സമയം കയത്തില്‍പ്പെടുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്ബോള്‍ തന്നെ മരണപ്പെട്ടിരുന്നുവെന്നാണ് വിവരം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
അനില്‍ കമ്മട്ടിപ്പാടം, അയ്യപ്പനും കോശി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തുവരികയായിരുന്നു.
ആഭാസം, കിസ്മത് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സമീപ കാലത്തിറങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അനില്‍ നെടുമങ്ങാട്, പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനായാണ് തൊടുപുഴയിലെത്തിയത്.