നടൻ ബേസിൽ ജോർജ് വാഹനപകടത്തിൽ മമരണപ്പെട്ടു.

238

കൊച്ചി: മുവാറ്റുപുഴയ്ക്കടുത്ത് മേക്കടമ്പിൽ ഉണ്ടായ വാഹനപകടത്തിൽ പൂവളളിയും കുഞ്ഞാടും എന്ന ചിത്രത്തിലെ നായകൻ ബേസിൽ ജോർജടക്കം മൂന്ന് പേര്‍ വാഹനപകട ത്തിൽ മമരണപ്പെട്ടു.

വാളകം എലവുങ്ങത്തടത്തിൽ നിധിൻ ബാബു, വാളകം എല്ലാൽ അശ്വിൻ ജോയ്, എന്നിവരാണ് മരിച്ച മറ്റ് രണ്ടു പേർ.പൂവളളിയും കുഞ്ഞാടും എന്ന ചിത്രത്തിലെ നായകനാണ് മരിച്ച ബേസിൽ ജോർജ്.

ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് അപകടമുണ്ടായത്കോലഞ്ചേരി ഭാഗത്തുനിന്ന് മുവാറ്റുപുഴയ്ക്ക് പോയ സ്വിഫ്റ്റ് ഡിസൈർ കാറാണ് മേക്കടമ്പ് പള്ളിതാഴെവച്ച് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട വാഹനം അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറി.

ഡീലക്സ് റെസ്റ്റോറന്റിനു സമീപത്തു വച്ചായിരുന്നു അപകടം. മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും അപകടത്തിൽ പെട്ടു. റെമോൻ ഷേക്ക്, അമർ ബീരാൻ, സാഗർ സെൽവകുമാർ എന്നിവരാണ് അപകടത്തിൽപ്പെട്ട അന്യസംസ്ഥാന തൊഴിലാളികൾ.

പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ഫയർ ഫോഴ്സും, പോലീസും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കാർ പൂർണമായും തകർന്നു.മരിച്ച മൂന്ന് പേരും കാറിൽ സഞ്ചരിച്ചവരാണ്. വാളകം സ്വദേശിയും സ്നേഹ ഡെക്കറേഷൻ ഉടമയുമായ ബാബുവിന്റെ കാറാണ് അപകടത്തിൽപെട്ടത്.

NO COMMENTS