പ്രധാനമന്ത്രിക്ക് കത്തയച്ച പ്രമുഖര്‍ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കുക – നടൻ കമല്‍ ഹാസന്‍.

150

ചെന്നൈ: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച പ്രമുഖര്‍ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന്‍.

കോടതികള്‍ നീതിയും ന്യായവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കണമെന്നും ബിഹാറിലെ കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് റദ്ദാക്കണമെന്നും ഒരു സാധാരണ പൗരനെന്ന നിലയില്‍ അഭ്യര്‍ഥിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ചലചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനടക്കം 49 പ്രമുഖര്‍ക്കെതിരെ ബിഹാര്‍ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത വിഷയത്തിലാണ് കമല്‍ഹാസന്റെ പ്രതികരണം.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചതിനെത്തുടര്‍ന്ന് പൊതുശല്യം, മതവികാരം വൃണപ്പെടുത്തല്‍, സമാധാന അന്തരീക്ഷം തകര്‍ക്കാനും അപമാനിക്കാനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

NO COMMENTS