തിരുവനന്തപുരം: നടൻ കൊച്ചുപ്രേമൻ (68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നാടകങ്ങളിലൂടെ സിനിമാരംഗത്തെത്തിയ കൊച്ചു പ്രേമൻ 250 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏഴുനിറങ്ങളാണ് ആദ്യ സിനിമ. ഹാസ്യവേഷങ്ങളിൽക്കൂടി മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയ നടനാണ് കൊച്ചുപ്രേമൻ, 1997-ൽ രാജസേനന്റെ ദില്ലിവാല രാജകുമാരനിലൂടെയാണ് കൊച്ചുപ്രേമൻ മലയാളസിനിമയിൽ ഇരിപ്പിടമാറിപ്പിച്ച് രാജസേനനൊപ്പ് എട്ടു സിനിമകൾ ചെയ്തു.
കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താൻ എന്ന് തെളിയിച്ചത്. 1997-ൽ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത 2003-ൽ റിലീസായ തിളക്കത്തിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ദില്ലിവാല രാജകുമാരൻ, തിളക്കം, കല്യാണരാമൻ, തെങ്കാശിപ്പട്ടണം, പട്ടാഭിഷേകം, ഛോട്ടാമുംബൈ, ലീല ഓർഡിനറി, മായാമോഹിനി, പാപ്പി അപ്പച്ചാ, കൊച്ചാൻ തുടങ്ങിയവയാണ് മറ്റുപ്രധാനചിത്രങ്ങൾ. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം