യുവതിയോട് അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ജാമ്യത്തിനായി നടന്‍ വിനായകന്‍

40

യുവതിയോട് അശ്ലീല പരാമര്‍ശം നടത്തിയ കേസില്‍ ജാമ്യം എടുക്കാന്‍ നടന്‍ വിനായകന്‍ കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സംഭവം.

വയനാട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ വിനായകന്‍ മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ നടനെതിരെ കേസെടുത്ത പൊലീസ്, അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിക്കും വിധം സംസാരിച്ചു തുടങ്ങിയ പരമാവധി ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

പ്രോഗ്രാം ഉദ്ഘാടനത്തിന് ക്ഷണിച്ച യുവതിയോട് മോശം പരാമര്‍ശം നടത്തിയതിന് കല്‍പ്പറ്റ പൊലീസാണ് വിനായകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

NO COMMENTS