നടി മിയ ലെയ്ഷ്യ നെയ്‌ലര്‍ അന്തരിച്ചു.

353

ബ്രിട്ടീഷ് നടി മിയ ലെയ്ഷ്യ നെയ്‌ലര്‍ അന്തരിച്ചു. 16 വയസ്സായിരുന്നു. ഏപ്രില്‍ 7 നാണ് മിയ മരിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ മരണവാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. കുഴഞ്ഞുവീണ് മരിച്ചതാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മരണകാരണം എന്തെന്ന് വ്യക്തമല്ല.

രണ്ടാമത്തെ വയസ്സിലാണ് മിയ അഭിനയരംഗത്ത് പ്രവേശിക്കുന്നത്. 2004 ല്‍ പുറത്തിറങ്ങിയ ആബ്‌സല്യൂട്ടിലി ഫാബുലസ് എന്ന ടെലിവിഷന്‍ ഷോയിലൂടെയായിരുന്നു അരങ്ങേറ്റം. മില്ലി ഇന്‍ബിറ്റ്‌വീന്‍ എന്ന ഷോയിലൂടെയാണ് മിയ പ്രശസ്തി നേടുന്നത്. ഓള്‍മോസ്റ്റ് നെവര്‍ എന്ന ഷോയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇവര്‍

NO COMMENTS