കൊച്ചി : നടിയെ ആക്രമിച്ച കേസിലെ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപും മറ്റു പ്രതികളും നല്‍കിയ കേസ് പരിഗണിക്കുന്നത് മാറ്റി. എറണാകുളം സെഷന്‍സ് കോടതിലായിരുന്നു ഹര്‍ജി നൽകിയിരുന്നത്. അടുത്ത മാസം 17 ലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 35 ലധികം രേഖകള്‍ കിട്ടാനുണ്ടെന്നാണ് ദിലീപിന്റെ വാദം. ഈ രേഖകളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.