ലിഫ്റ്റ്, എസ്കലേറ്റർ ലൈസൻസ് പുതുക്കാൻ അദാലത്ത് 10 മുതൽ

23

ബഹുനില കെട്ടിടങ്ങളിൽ സ്ഥാപിച്ച് പ്രവർത്തിച്ച് വരുന്നതും കേരള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൽ നിന്നും പ്രവർത്തനാ നുമതി ലഭിച്ചിട്ടുള്ളതുമായ ലിഫ്റ്റുകളുടെയും, എസ്കലേറ്ററുകളുടെയും ലൈസൻസ് കാലഹരണപ്പെട്ടത്, പുതുക്കി നൽകുന്നതിനായി സംസ്ഥാനമൊട്ടാകെ എല്ലാ ജില്ലകളിലും നവംബർ 10 മുതൽ ഫെബ്രുവരി 9 വരെ അദാലത്ത് സംഘടിപ്പിക്കുന്നു. ഇതിനായി ലിഫ്റ്റ്/എസ്കലേറ്റർ ഒന്നിന് 3310 രൂപ അടച്ച് ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ അതാത് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുമായി ബന്ധപ്പെടണം. സർക്കാർ നൽകിയിട്ടുള്ള ഈ അവസരം ഇതുമായി ബന്ധപ്പെട്ട എല്ലാ ഉപഭോക്താക്കളും പരമാവധി പ്രയോജനപ്പടുത്തി ലിഫ്റ്റ്/എസ്കലേറ്ററുകൾ സുരക്ഷിതമായി പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് പുതുക്കി വാങ്ങണം.

NO COMMENTS