തിരുവനന്തപുരം ജില്ലാ വ്യവസായ അദാലത്ത് ആഗസ്റ്റ് ഒന്നിന്

137

തിരുവനന്തപുരം ജില്ലാ വ്യവസായ അദാലത്ത് ഓഗസ്റ്റ് ഒന്നിന് വ്യവസായ വകുപ്പു മന്ത്രി ഇ.പി. ജയരാജന്റെ അധ്യക്ഷതയില്‍ ചേരും. തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന അദാലത്തില്‍ ചെറുകിട വ്യവസായവും അനുബന്ധ മേഖലകളിലെ പ്രശ്‌നങ്ങള്‍, പരാതികള്‍, നിര്‍ദേശങ്ങള്‍, ഖനന മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ മന്ത്രി നേരിട്ട് പരിഗണിക്കും. കൂടാതെ വിവിധ വകുപ്പുകളില്‍ നിന്നുള്ള വ്യവസായ ലൈസന്‍സ്, ക്ലിയറന്‍സ്, നിരാക്ഷേപ പത്രങ്ങള്‍ എന്നിവയും പരിഗണിക്കും.

പരാതികളും അപേക്ഷകളും വെള്ളയമ്പലം വാട്ടര്‍ വര്‍ക്‌സ് കോമ്പൗണ്ടിലെ ജില്ലാ വ്യവസായ ക്രേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ ജൂലൈ 25 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും നേരിട്ടു സ്വീകരിക്കുമെന്നും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പുമായി ബന്ധപ്പെട്ടവ ജില്ലാ ജിയോളജി ഓഫീസില്‍ സമര്‍പ്പിക്കണമെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2326756.

NO COMMENTS