അദാനിയെ അറസ്റ്റ് ചെയ്യണം ; രാഹുൽഗാന്ധി

18

ന്യൂഡൽഹി: അദാനിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും രാജ്യം കൊള്ളയടിക്കു കയാണെന്നും അദാനി വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാട് വ്യക്തമാക്കി രാഹുൽഗാന്ധി. അദാനി വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം. അദാനിയെ ഭരണകൂടം സംരക്ഷിക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു. ബഹളത്തെത്തുടർന്ന് സ്പീക്കർ സഭ നിർത്തിവെക്കേണ്ടി വന്നു .

പ്രധാനമന്ത്രിയുടെ പേര് പുറത്തുവരുമെന്നും ബിജെപിയുടെ മുഴുവൻ ഫണ്ടിങ്ങും അദാനിയുടെ കൈകളിലാണെന്നും പ്രധാനമന്ത്രി ആഗ്രഹിച്ചാലും ഒന്നും ചെയ്യാൻ കഴിയില്ലയെന്നും അദാനി രാജ്യത്തെ ഹൈജാക്ക് ചെയ്തു വെന്നും ഇന്ത്യ അദാനിയുടെ പിടിയിലാ ണെന്നും പ്രതിപക്ഷം ആരോപിക്കുന്നു

അദാനി യു.എസ്സിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നുമുള്ള യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ‌്‌ചേഞ്ച് കമ്മീഷൻ്റെ കുറ്റാരോപണത്തിന് പിന്നാലെയാണ് പ്രതിപക്ഷം ലോക്സഭ സ്തംഭിപ്പിച്ചത്. അദാനി വിഷയത്തിനുപുറമേ സംഭാൽ വിഷയവും മണിപ്പൂർ കലാപവും അടിയന്തര വിഷയങ്ങളായി പരിഗണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നോട്ടീസ് നൽകി.

ഗൗതം അദാനിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് ഉയർത്തിയതിന്റെ തുടർച്ചയാണ് ബുധനാഴ്‌ച ലോകസഭയിൽ അരങ്ങേറിയ ബഹളങ്ങൾ. അദാനിയെ പ്രധാനമന്ത്രി സംരക്ഷിക്കുകയാ ണെന്നും ഇന്ത്യയിൽ അദാനിയും മോദിയും ഒന്നാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

അഴിമതി നടത്തിയിട്ടും സ്വതന്ത്രനായി നടക്കുന്നതിൽ തനിക്ക് അത്ഭുതം തോന്നുന്നുവെന്നും അദാനിക്കു പിന്നിൽ വലിയ കണ്ണികളാണുള്ളതെന്നും സെബി മേധാവിയും പ്രധാനമന്ത്രിയും അദാനിയെ സംരക്ഷിക്കുകയാണെന്നും അദാനി ഉൾപ്പെട്ട അഴിമതി കേസിൽ പ്രധാന മന്ത്രിക്കും പങ്കുണ്ടെന്നും അദാനിയെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ച അദ്ദേഹം ഇന്ത്യയിൽ അദാനിയെ ഒന്നും ചെയ്യാൻ സാധിക്കുകയില്ലെന്നും വിമർശിച്ചു.

NO COMMENTS

LEAVE A REPLY