സ്മാഷ് 23 ടൂർണമെന്റിൽ ടീമുകൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുവാനെത്തിയത് എസ് പി എം കെ സുൽഫിക്കർ ആണ്

113

സ്മാഷ് 23 എന്ന പേരിൽ നെറ്റ് മലയാളം ന്യൂസ് സംഘടിപ്പിച്ച ലീഗ് ഡബിൾസ് ടൂർണമെന്റിൽ സമ്മാനങ്ങൾ വിതരണം ചെയ്യുവാനെ ത്തിയത് റൂറൽ അസി. എസ് പി എം കെ സുൽഫിക്കർ ആണ്.

1996ൽ സബ് ഇൻസ്‌പെക്ടറായാണ് അദ്ദേഹത്തിന്റെ സേവനം ആരംഭിച്ചത്. 2004 ൽ സർക്കിൾ ഇൻസ്‌പെക്ടർ.. 2011മുതൽ 2022 വരെ സബ്ഡിവിഷൻ ഓഫീസർ ആയും പാലക്കാട്‌, കൊട്ടാരക്കര, നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നിവിടങ്ങളിൽ പ്രവർത്തിച്ച ശേഷം 2022 മുതൽ തിരുവനന്തപുരം ഉപ ജില്ലാ പോലീസ് മേധാവി ആയി ഡ്യൂട്ടി നോക്കി വരുന്നു..സേവനകാലത്തുടനീളം നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കായി അമ്പതിലേറെ ഗുഡ് സർവീസ് അവാർഡ്കളും.. മികച്ച കുറ്റാന്വേഷണ ഉദ്യോഗസ്ഥനുള്ള 04 സംസ്ഥാന അവാർ ഡും 2022 ൽ സംസ്ഥാന മുഖ്യമന്ത്രി യുടെ അവാർഡും 2023 ൽ മികച്ച കുറ്റന്വേഷണ ഉദ്യോഗസ്ഥനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 2023 ലെ അവാർഡും ലഭിച്ചിട്ടുണ്ട്.

ഫൈനൽ കാണുവാനും ശേഷം സമ്മാനങ്ങൾ വിതരണം ചെയ്യുയ്‌വാനും അദ്ദേഹം നേരത്തെ തന്നെ കോർട്ടിൽ എത്തി ചേർന്നിരുന്നു . എ ബി ബാലചന്ദ്രൻ ഐ പി എസ് (റിട്ട) അജി സൈമൺ, സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (കൺട്രോൾമെന്റ് ) നെറ്റ് മലയാളം ന്യൂസ് മാനേജിങ് ഡയറക്ടർ ഷാജഹാൻ.എസ് പള്ളിച്ചൽ സുരേഷ് (തിരുവനന്തപുരം നാഷണൽ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ) വേദിയിൽ

NO COMMENTS

LEAVE A REPLY