ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ല ; മഞ്ജു വാര്യർക്ക് വക്കീൽ നോട്ടിസ്

37

കൊച്ചി : ഷൂട്ടിങ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടില്ലെന്ന് ആരോപിച്ച് നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടിസ് അയച്ച് നടിയും അസി. ഡയറക്ടറുമായ നടി ശീതൾ തമ്പി. മഞ്ജു വാര്യർക്കും നിർമാണ കമ്പനി മൂവി ബക്കറ്റിലെ പാർട്നറായ ബിനീഷ് ചന്ദ്രനുമെതിരെ യാണ് ശീതൾ വക്കീൽ നോട്ടിസ് അയച്ചത്. ഷൂട്ടിങ്ങിനിടെ ശീതളിന് പരുക്കേറ്റിരുന്നു. എന്നാൽ ആംബുലൻസ് പോലും ഒരുക്കിയില്ലെന്ന് നോട്ടിസിൽ പറയുന്നു.

NO COMMENTS

LEAVE A REPLY