മെഡിക്കൽ ബിരുദധാരികൾക്ക് അഡ്‌ഹോക്ക് രജിസ്‌ട്രേഷൻ അനുവദിക്കും

21

തിരുവനന്തപുരം : കോവിഡ്-19 അതിവ്യാപനം മൂലം മോഡേൺ മെഡിസിൻ, ആയുർവ്വേദം, ഹോമിയോ സമ്പ്രദായങ്ങളിലെ ബിരുദധാരികളുടെ സ്ഥിര രജിസ്‌ട്രേഷന് കാലതാമസം നേരിടുന്ന സാഹചര്യത്തിൽ മോഡേൺ മെഡിസിൻ, ആയുർവ്വേദം, ഹോമിയോ കൗൺസിലുകളിൽ ലഭിച്ച കുറ്റമറ്റ സ്ഥിര രജിസ്‌ട്രേഷൻ അപേക്ഷകൾക്ക് അഫിഡവിറ്റിന്റെ അടിസ്ഥാനത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി അഡ്‌ഹോക്ക് രജിസ്‌ട്രേഷൻ നമ്പർ അനുവദിക്കും.

നടപടിക്രമം പൂർത്തീകരിക്കുന്ന മുറയ്ക്ക് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഇത് medicalcouncil.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. വിദേശ മെഡിക്കൽ ബിരുദധാരികളുടെ പ്രൊവിഷണൽ രജിസ്‌ട്രേഷനും സമാന നടപടി സ്വീകരിക്കും.

NO COMMENTS