ഭരണഭാഷാ സേവന പുരസ്‌കാരം: ജില്ലയ്ക്ക് അഭിമാനനേട്ടം; മൂന്നു പേര്‍ക്ക് പുരസ്‌കാരം

158

പത്തനംതിട്ട : സംസ്ഥാനത്ത് മികച്ച രീതിയില്‍ ഭരണഭാഷാമാറ്റപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2019-ലെ ഭരണഭാഷാ സേവന പുരസ്‌കാരത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനനേട്ടം. ജില്ലയില്‍ നിന്ന് മൂന്നു പേരാണ് പുരസ്‌കാരത്തിനര്‍ഹരായത്. മൂന്നുപേരും ഒന്നാം സ്ഥാനമാണ് നേടിയത്.

ഭരണഭാഷാ സേവന പുരസ്‌കാരം ക്ലാസ് 1 വിഭാഗത്തില്‍ പന്തളം എന്‍.എസ്.എസ് ട്രെയിനിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എന്‍ ശ്രീവൃന്ദാനായര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 20,000 രൂപയും ഫലകവും സത്സേവനരേഖയുമാണ് പുരസ്‌കാരം. ക്ലാസ് 3 വിഭാഗത്തില്‍ പത്തനംതിട്ട കളക്ടറേറ്റ് സീനിയര്‍ ക്ലാര്‍ക്ക് ആര്‍.അഭിലാഷ്, ക്ലാസ് 3 വിഭാഗത്തില്‍ ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തില്‍ പത്തനംതിട്ട കളക്ടറേറ്റ് സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ് ഐ.അഷറഫ് എന്നിവരും ഒന്നാം സ്ഥാനം നേടി. 20,000 രൂപയും ഫലകവും സത്സേവനരേഖയുമാണ് പുരസ്‌കാരം.

ഇന്ന് (നവംബര്‍ 1) ഉച്ചയ്ക്ക് 12 ന് സെക്രട്ടറിയേറ്റ് ഡര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

NO COMMENTS