കാസര്‍കോട് : വിദ്യാനഗറില്‍ നിന്ന് എരിയാലിലേക്കുളള ബൈപ്പാസായ ആസാദ് നഗര്‍ – ബ്ലാര്‍ക്കോട്-എരിയാല്‍ റോഡിന്റെ മെക്കാഡം ടാറിങ്ങിന് കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതി ഭരണാനുമതി നല്‍കി. 1.70 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. ഇതോടെ വിദ്യാനഗര്‍-ഉളിയത്തടുക്ക മെക്കാഡം റോഡില്‍കൂടി സഞ്ചരിച്ച് ആസാദ് നഗര്‍ വഴി നാഷണല്‍ ഹൈവേ 66 ലുളള എരിയാല്‍ ജംങ്ക്ഷനിലേയ്ക്ക് നേരിട്ട് പ്രവേശനം സാധ്യമാകും.
1.5 കി.മീ.നീളമുളള റോഡിന് 480 മില്ലി മീറ്റര്‍ ഘനം നല്‍കാന്‍ ആണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുളളത്. എന്‍.എച്ച് ലേയ്ക്കുളള ബൈപ്പാസ് ആയി ഉപയോഗിക്കാവുന്ന ഈ റോഡ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് എളുപ്പത്തില്‍ പ്രവേശിക്കാനുളള ഒരു പ്രധാന മാര്‍ഗ്ഗം ആണ്. തദ്ദേശ സ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിര്‍വ്വ ഹണ ഉദ്യോഗസ്ഥന്‍ ആയിട്ടുളള ഈ പദ്ധതിയില്‍ ബി.എം , ബി. സി പോലുളള ഘടനാപരമായ പാളികള്‍ ഉപ യോഗിച്ച് പാത നവീകരിക്കാനാണ് തീരുമാനം.
കൂടാതെ സി.സി. ഡ്രൈനേജ്, സിംഗിള്‍ സ്ലാബ് കള്‍വര്‍ട്ട്, ഇന്റര്‍ലോക്ക് നടപ്പാത എന്നിവയും നിര്‍മ്മിക്കും. നിലവിലുളള റോഡിന്റെ ഉപരിതലം വാഹന ഗതാഗതത്തിന് അനുയോജ്യമല്ലാത്ത സാഹചര്യമായതിനാല്‍ മെക്കാഡം ടാറിങ് പൊതുജനങ്ങളുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യ ക്ഷനായ കാസര്‍കോട് വികസന പാക്കേജ് ജില്ലാതല സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി. മണികണ്ഠകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.