സി-ആപ്റ്റ് ഓൺലൈൻ ക്ലാസ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു

28

സി-ആപ്റ്റിന്റെ സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി മൈക്രോസോഫ്റ്റ്, ഇ.സി കൗൺസിൽ എന്നിവരുമായി സഹകരിച്ചു തുടങ്ങുന്ന സൈബർ സെക്യൂരിറ്റി & എത്തിക്കൽ ഹാക്കിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ ഓൺലൈൻ ക്ലാസ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു. മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് ട്രെയിനേഴ്‌സ് നയിക്കുന്ന ക്ലാസ്സുകളിൽ വിജയിക്കുന്ന കുട്ടികൾക്ക് സി-ആപ്റ്റിന്റെ കൂടാതെ മൈക്രോസോഫ്റ്റ് ഗ്ലോബൽ സർട്ടിഫിക്കേഷൻ, ഇ.സി കൗൺസിൽ എന്നിവരുടെ സർട്ടിഫിക്കറ്റുകളും നൽകും.

വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. എൻജിനിയറിഗ് വിദ്യാർത്ഥികൾക്ക് മുൻഗണനയുണ്ട്. കോഴ്‌സിന് ചേരാൻ താത്പര്യമുളള കുട്ടികൾ www.captmultimedia.com എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. ഫീസ് 18000 രൂപയും ജി.എസ്.ടിയും ഫോൺ: 8848336424.

NO COMMENTS