ഡിസൈൻ ബിരുദ പ്രോഗ്രാമിലേക്ക് അഡ്മിഷൻ

26

കേരള സർക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ, AICTE അംഗീകാരത്തോടെ (APJ KTU അഫിലിയേഷനോട് കൂടി) നടത്തുന്ന നാലു വർഷ ഡിസൈൻ ബിരുദ പ്രോഗ്രാമിലേക്കുള്ള സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി/തത്തുല്യമായ പരീക്ഷകളോ 45 ശതമാനം മാർക്കോ അതിൽ കൂടുതലോ കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

അപേക്ഷകർ KS-DAT/UCEED/NID/NIFT/NATA എന്നീ പ്രവേശന പരീക്ഷകളിൽ ഏതെങ്കിലും യോഗ്യത നേടിയവരായിരിക്കണം

പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ യോഗ്യത തെളിയിക്കുന്നതിനാവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 4ന് രാവിലെ 11 മണിക്ക് മുൻപായി കൊല്ലം ചന്ദനത്തോപ്പ് കാമ്പസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: www.ksid.ac.in, ഫോൺ: 0474 2719193.

NO COMMENTS

LEAVE A REPLY