സാങ്കേതിക വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളിൽ എം.ടെക് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 13 വരെ നീട്ടി. പ്രവേശന പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ അയക്കുന്നതിനുള്ള മാർഗനിർദേശങ്ങളും www.admissions.dtekerala.gov.in, www.dtekerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. പൊതു വിഭാഗത്തിലെ അപേക്ഷകർക്ക് 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 400 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈനായും ഫീസ് അടയ്ക്കാം.