ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം ; രണ്ടാംഘട്ട അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

13

2024ലെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ വെറ്ററിനറി/ കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അവരവരുടെ ഹോം പേജിലെ ‘ ഡാറ്റാ ഷീറ്റ് ’ എന്ന മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് പ്രിന്റ് ചെയ്തെടുക്കാം. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ, പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകൾ എന്നിവ കോളജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള മുഴുവൻ ഫീസും അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ അടച്ചശേഷം ഒക്ടോബർ 9ന് വൈകിട്ട് 4നുള്ളിൽ പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471-2525300.

NO COMMENTS

LEAVE A REPLY