എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനം

17

ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ എറണാകുളം (0484-2575370, 8547005097), ചെങ്ങന്നൂർ (0479-2454125, 8547005032), അടൂർ (04734-230640, 8547005100), കരുനാഗപ്പള്ളി (0476-2665935, 8547005036), കല്ലൂപ്പാറ (0469-2678983, 8547005034), ചേർത്തല (0478-2553416, 8547005038), ആറ്റിങ്ങൽ (9446700417, 9846934601, 8547005037), പൂഞ്ഞാർ (9562401737, 8547005035), കൊട്ടാരക്കര (0474-2458764, 8547005039) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 9 എഞ്ചിനീയറിംഗ് കോളജുകളിലേക്ക് 2023-24 അധ്യയന വർഷം എൻ.ആർ.ഐ. സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കാലാവധി ജൂൺ 17 വരെ നീട്ടി.

ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ്, നിർദ്ദിഷ്ട അനുബന്ധങ്ങളും, അതാതു കോളജുകളിൽ ജൂൺ 20 ന് വൈകീട്ട് 4 വരെ സമർപ്പിക്കാം. അപേക്ഷ www.ihrodnline.org/ihrdnri വഴി അല്ലെങ്കിൽ മേൽ പറഞ്ഞ കോളജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ട്‌സ് പ്രകാരമുള്ള) ഓൺലൈനായി നൽകണം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in, ihrd.itd@gmail.com.

NO COMMENTS

LEAVE A REPLY