തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന് ജെ.സി ഡാനിയേല്‍ പുരസ്കാരം . മലയാള സിനിമയ്ക്ക് നല്കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം.സംവിധായകന് കെജി ജോര്‍ജ് അധ്യക്ഷനും സംവിധായകരായ കമല്‍, ടി.കെ.രാജീവ് കുമാര്‍, ഫാസില്‍ സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഏകകണ്ഠമായാണ് സമിതി പുരസ്കാരത്തിനായി അടൂരിനെ തിരഞ്ഞെടുത്തതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം തലശ്ശേരിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിക്കും