കൊച്ചി: ദിലീപിനെതിരെ ക്രിത്രിമതെളിവുകള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ രാംകുമാര്‍. ദിലീപിന് വേണ്ടി കോടതിയില്‍ നാളെ ജാമ്യാപേക്ഷ നല്‍കുമെന്നും അഡ്വ രാംകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ ആലുവ സബ് ജയിലില്‍ എത്തിച്ചിരുന്നു. ദിലീപിനെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. വെല്‍ക്കം റ്റു സെന്‍ട്രല്‍ ജയില്‍ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജനം ദിലീപിനെ ജയിലിലേയ്ക്ക് ആനയിച്ചത്.