റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് വധക്കേസ് ; സി.​പി. ഉ​ദ​യ​ഭാ​നു അ​റ​സ്റ്റി​ല്‍

397

തിരുവനന്തപുരം: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വ. സി.​പി. ഉ​ദ​യ​ഭാ​നു അ​റ​സ്റ്റി​ല്‍. തൃപ്പൂണിത്തറ ഡി.വൈ.എസ്.പിയ്ക്ക് മുമ്പാകെ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച ഉദയഭാനുവിനെ സഹോദരന്‍റെ വീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഉദയഭാനുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് അദ്ദേഹം നാടകീയമായി കീഴടങ്ങാനുള്ള സന്നദ്ധത അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ നേരിട്ട് ഹാജരാകാമെന്ന ഉദയഭാനുവിന്‍റെ വാദം തള്ളിയ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.

NO COMMENTS