രാജീവ് വധക്കേസ്: അഡ്വ. സി.പി. ഉദയഭാനുവിന് ഇടക്കാല ജാമ്യം

227

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവിന് ഇടക്കാല ജാമ്യം. ഹൈക്കോടതി ഉദയഭാനുവിനു മൂന്നു ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. ഭാര്യപിതാവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. റിമാന്‍ഡില്‍ കഴിയുന്ന ഉദയഭാനു വ്യാഴാഴ്ച രാവിലെ ചാലക്കുടി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരായി ജാമ്യം എടുക്കണം. 17ന് രാവിലെ തിരികെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാകണം. ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കു രണ്ടാള്‍ ജാമ്യവുമാണ് വ്യവസ്ഥ.

NO COMMENTS