ഓട്ടോമോട്ടീവ് മെക്കാട്ട്രോണിക്‌സിൽ അഡ്വാൻസ്ഡ് ഡിപ്ലോമ

22

ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജും മെഴ്‌സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന ഒരു വർഷ കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്ട്രോണിക്‌സ് (ADAM) കോഴ്‌സിന് വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രിക്കൽ എന്നീ എൻജിനിയറിങ് ശാഖകളിൽ ഡിഗ്രി/ ഡിപ്ലോമ പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 19. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in, 9496064680, 9446100541.

NO COMMENTS