ന്യൂഡല്‍ഹി: പൊള്ളയായ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം അഭിനയിച്ചാല്‍ ഇനി താരങ്ങള്‍ക്കും പിടിവീഴും. അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം വരെ പിഴയും കിട്ടിയേക്കാവുന്ന ശിക്ഷയാണ് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്. പരസ്യത്തില്‍ തല കാണിക്കുന്ന നടീ നടന്മാര്‍ നാട്ടുകാര്‍ക്ക് പരസ്യങ്ങളില്‍ നല്‍കുന്ന തെറ്റായ അവകാശവാദങ്ങള്‍ ശരി വെയ്ക്കരുതെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ഉപഭോക്തൃ സംരക്ഷണ ബില്ലിലാണ് ഇക്കാര്യങ്ങള്‍. ചില്ലറ ഭേദഗതികളോടെ ഉടന്‍ മന്ത്രിസഭ നിര്‍ദേശം പരിഗണിച്ചേക്കും. ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട തെറ്റായ അവകാശവാദങ്ങള്‍ക്കെതിരേ പരാതി ഉണ്ടായാല്‍ അതില്‍ കുടുങ്ങുക അവകാശവാദം ശരി വെയ്ക്കുന്ന പരസ്യ മോഡല്‍ ആയിരിക്കും.