അംഗീകാരമില്ലാത്ത ആയുർവേദ ഔഷധങ്ങളുടെ പരസ്യം 21 മുതൽ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ അനുവദിക്കില്ല ; ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ

205

എ.എസ്.യു ഡ്രഗ് ലൈസൻസിംഗ് അതോറിറ്റിയുടെ അംഗീകാരം ഇല്ലാത്ത ആയുർവേദ സിദ്ധ-യുനാനി ഔഷധങ്ങളുടെ പരസ്യം 21 മുതൽ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാൻ അനുവദിക്കില്ലെന്ന് ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. എ.എസ്.യു ഡ്രഗ് ലൈസൻസിംഗ് അതോറിറ്റി അംഗീകരിച്ച യൂണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ ഇല്ലാത്ത പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിയമ വിരുദ്ധമാണ്. യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ അനുവദിക്കുന്നതിന് നിർദ്ദിഷ്ട ഫോമിൽ അപേക്ഷ നൽകണം.

NO COMMENTS