സെക്രെട്ടറിയേറ്റിനു മുന്നിലെ സത്യാഗ്രഹ പന്തലിനു തൊട്ടു മുന്നിൽ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള ഇന്ന് അയ്യപ്പജ്യോതി ദീപം ജ്വലിപ്പിക്കും

155

തിരുവനന്തപുരം: ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിനായി ശബരിമല കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ നടക്കുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത് വിജയിപ്പിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള ആഹ്വാനം ചെയ്തു. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിളവരെയുള്ള വീഥികളില്‍ ജ്യോതി തെളിയിക്കുന്ന മഹാ യജ്ഞത്തില്‍ ജാതി,മത,കക്ഷി വ്യത്യാസങ്ങള്‍ക്കു അതീതമായി എല്ലാ വിശ്വാസികളും സംബന്ധിക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

അധര്‍മ്മത്തിനെതിരെ ശബരിമലയില്‍ നടന്നു വരുന്ന ധര്‍മ്മസമരത്തിന് ഊര്‍ജം പകരാനാണ് അയ്യപ്പജ്യോതി. സര്‍ക്കാരിന്റെയോ മറ്റും സഹായമോ പിന്തുണയോ കൂടാതെയാണ് കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേയറ്റം വരെ നാളെ സന്ധ്യക്ക്‌ ദീപം തെളിയിക്കുന്നത്. അയ്യപ്പജ്യോതി ഒരു മഹാസംഭവമാകും എന്നതില്‍ തെല്ലും സംശയമില്ല. അത്ര വലിയ ജനപിന്തുണയാണ് അതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്, ശ്രീധരന്‍ പിള്ള പ്രസ്താവനയില്‍ പറഞ്ഞു.

തിരുവനന്തപുരത്ത് സെക്രെട്ടറിയേറ്റിനു മുന്നിലെ സത്യാഗ്രഹ പന്തലിനു തൊട്ടു മുന്നിലായിരിക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ദീപം ജ്വലിപ്പിക്കുന്നത് .മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഓ.രാജഗോപാല്‍ എം എല്‍ എ യും അനിശ്ചിത കാല നിരാഹാരം അനുഷ്ഠിക്കുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനും സെക്രട്ടേറിയേറ്റിനു മുന്നില്‍ ദീപം തെളിയിക്കും. ബിജെപി എംപി സുരേഷ് ഗോപി കളിയിക്കാവിളയില്‍ അയ്യപ്പജ്യോതിയില്‍ പങ്ക് ചേരും.

NO COMMENTS