ലക്നോ: ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയെ വെടിവെച്ചുകൊന്ന കേസില്‍ അഷ്ഫാക് ഹുസൈന്(34), മൊയ്നുദീന് പതാന്‍(24)എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാന്- ഗുജറാത്ത് അതിര്‍ത്തിയില്‍വച്ച് ഭീകര വിരുദ്ധ സേനാവിഭാഗമാണ് പ്രതികളെ പിടികൂടിയത്.
ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഹിന്ദു മഹാസഭ മുന്‍ നേതാവും ഹിന്ദു സമാജ് പാര്‍ട്ടി അധ്യക്ഷനുമായ കമലേഷ് തിവാരിയെ കഴിഞ്ഞ 18നാണ് ലക്നോവിലെ ഖുര്‍ഷിദ്ബാഗിലെ വീട്ടില്‍ കയറി അക്രമിസംഘം കഴുത്തറുത്തും വെടിവച്ചും കൊലപ്പെടുത്തിയത്.