കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം തിങ്കളാഴ്ച രാവിലെയായിരുന്നു. അഫ്ഗാന്‍ ഉദ്യോഗസ്ഥനാണ് സ്ഫോടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ അഫ്ഗാനിസ്താനിലുണ്ടാവുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്.
സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ മരണനിരക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്ന് അഫ്ഗാനിസ്താന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ഡാനിഷ് സേ ഡാനിഷ് വ്യക്തമാക്കി. സ്ഫോടനം നടന്നത് ഗവണ്‍മെന്റ് ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് മുഹാകിക്കിന്റെ വസതിയ്ക്ക് സമീപത്തായിരുന്നു. നേരത്തെ പശ്ചിമ കാബൂളിലെ കാറില്‍ സ്ഥാപിച്ചിരുന്ന ബോംബ് പോലീസ് കണ്ടെടുത്ത് നിര്‍വീര്യമാക്കിയിരുന്നു ഇതിന് പിന്നാലെയാണ് പുതിയ സ്ഫോടനം ഉണ്ടാകുന്നത്. എന്നാല്‍ ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. സ്ഫോടനത്തെ തുടര്‍ന്ന് ഷിയാ ഹസാര ഭൂരിപക്ഷ പ്രദേശമായ പശ്ചിമ കാബൂള്‍ പോലീസ് വലയത്തിലാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു മിനിബസിനെ ലക്ഷ്യം വെച്ചായിരുന്നു സ്ഫോടനമെന്നാണ് അഫ്ഗാനിസ്താനില്‍ നിന്നുള്ള ദൃക്സാക്ഷിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.