കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും താലിബാന്‍ ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 23 പേര്‍ കൊല്ലപ്പെട്ടു. ജോസ്ജാന്‍ പ്രവിശ്യയിലുള്ള ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. 13 ഐഎസ് ഭീകരരും 10 താലിബാന്‍ ഭീകരരുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം താലിബാന്‍ ഭീകരര്‍ വീടുതോറും കയറിയിറങ്ങി ഐഎസ് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു. ഇതാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായത്. പ്രദേശത്ത് ഭീകരര്‍ തമ്മിലുള്ള പോരാട്ടം തുടരുകയാണെന്ന് ഗവര്‍ണര്‍ അമിനുല്ല അറിയിച്ചു.